ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.42 കി​ലോ സ്വ​ർ​ണം പി​ടി​ച്ചു; ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ
Thursday, January 14, 2021 6:00 AM IST
ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 72.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ. 1.42 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​രി​ൽ​നി​ന്നും സി​ഗ​ര​റ്റ്, സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, ലാ​പ്ടോ​പു​ക​ൾ, മ​ദ്യം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് 12.4 ല​ക്ഷം രൂ​പ വി​ല​വ​രും. ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. സ്വ​ർ​ണം കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.