"എ​സ്എ​സ്എ​ല്‍​സി എ​ഴു​തേ​ണ്ട കു​ട്ടി​യെ പോ​ലും ലോ​ക്ക​പ്പി​ലി​ട്ടു': സ​മാ​ധാ​ന യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് യു​ഡി​എ​ഫ്
Thursday, April 8, 2021 12:27 PM IST
ക​ണ്ണൂ​ര്‍: പാ​നൂ​രി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ളി​ച്ചു​ചേ​ര്‍​ത്ത സ​മാ​ധാ​ന യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് യു​ഡി​എ​ഫ്. പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റു​ക​യാ​ണെ​ന്നും പോ​ലീ​സി​ല്‍​നി​ന്നും നീ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ബ​ഹി​ഷ്ക​ര​ണം.

സി​പി​എം ഓ​ഫീ​സു​ക​ള്‍ ആ​ക്ര​മി​ച്ചെ​ന്ന് പ​റ​ഞ്ഞ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​ണ്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ട കു​ട്ടി​യെ പോ​ലും ലോ​ക്ക​പ്പി​ലി​ട്ടു. പോ​ലീ​സ് കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി കൈ​മാ​റി​യ പ്ര​തി​യെ മാ​ത്ര​മാ​ണ് പോ​ലീ​സ് ഇതുവരെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റു​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.