സെ​യ്‌​ലിം​ഗി​ല്‍ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍
Thursday, April 8, 2021 11:53 PM IST
മു​സ്സാ​ന: സെ​യ്‌​ലിം​ഗി​ല്‍ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ന് നാ​ല് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ യോ​ഗ്യ​ത നേ​ടി. വി​ഷ്ണു ശ​ര​വ​ണ​ന്‍, ഗ​ണ​പ​തി ചെ​ങ്ങ​പ്പ, വ​രു​ണ്‍ താ​ക്ക​ര്‍, നേ​ത്ര കു​മ​ന​ന്‍ എ​ന്നി​വ​രാ​ണ് ഏ​ഷ്യ​ന്‍ യോ​ഗ്യ​താ പോ​രാ​ട്ട​മാ​യ മു​സ്സാ​ന ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​ലെ പ്ര​ക​ട​ന​ത്തോ​ടെ ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ നാ​വി​ക​യെ​ന്ന ബ​ഹു​മ​തി​യും നേ​ത്ര കു​മ​ന​ന്‍ സ്വ​ന്ത​മാ​ക്കി. ലേ​സ​ര്‍ റേ​ഡി​യ​ല്‍ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ത്ര മ​ത്സ​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് നേ​ത്ര യോ​ഗ്യ​ത നേ​ടി​യ​ത്.

ലേ​സ​ര്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ശ​ര​വ​ണ​ന്‍ വ്യാ​ഴാ​ഴ്ച ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഗ​ണ​പ​തി ചെ​ങ്ങ​പ്പ, വ​രു​ണ്‍ താ​ക്ക​ര്‍ ജോ​ഡി 49ഇ​ആ​ര്‍ ക്ലാ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.