കേ​ര​ള​ത്തി​ൽ 74.06 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് കേ​ന്ദ്ര തെ​ര. ക​മ്മീ​ഷ​ൻ
Saturday, April 10, 2021 7:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74.06 ശ​ത​മാ​നം പേ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ആ​കെ​യു​ള്ള 2,74,46,039 വോ​ട്ട​ർ​മാ​രി​ൽ 2,03,27,893 പേ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്താ​ണ് ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത്- 81.52 ശ​ത​മാ​നം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലാ​ണ് ഏ​റ്റ​വും കു​റ​വു പോ​ളിം​ഗ് ന​ട​ന്ന​ത്.- 61.85 ശ​ത​മാ​നം.

2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.35 ശ​ത​മാ​ന​വും 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.68 ശ​ത​മാ​ന​വു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ വോ​ട്ടിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.