വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, April 13, 2021 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​തി​സ​ന്ധി​യു​ടെ നാ​ളു​ക​ൾ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു പോ​കാ​ൻ പ്ര​തീ​ക്ഷ​യും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന ദി​ന​മാ​ണ് വി​ഷു എ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും വി​ഷു ക​ട​ന്നു വ​ന്നി​രി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കൂ​ട്ടി​ച്ചേ​ര​ലു​ക​ൾ​ക്കും അ​തു​ണ്ടാ​ക്കു​ന്ന പ​രി​മി​തി​ക​ളു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​ഴി​വാ​ക്ക​ണം. വി​ഷു ന​ൽ​കു​ന്ന ഒ​ത്തൊ​രു​മ​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഈ ​മ​ഹാ​മാ​രി​യെ മ​റി​ക​ട​ക്കാം. സ​ന്തോ​ഷ​ത്തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കാം. സ​മൃ​ദ്ധി​യു​ടെ പു​തി​യ നാ​ളേ​ക​ൾ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു നി​ൽ​ക്കാം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.