സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രു​ക​ളു​ടെ ക​ട​മ; മോ​ദി​ക്ക് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
Thursday, April 22, 2021 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക പ്രാ​യോ​ഗി​ക​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​വും കേ​ര​ള​വും ഒ​രു മ​ന​സോ​ടു​കൂ​ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ല​വി​ൽ ആ​ദ്യ​ഘ​ട്ട വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാം ഘ​ട്ട വാ​ക്‌​സി​ന്‍ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തി​ൽ കൂ​ടു​ത​ലും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​ണെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം കൂ​ട്ടു​ന്നു.

സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ൽ​കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ ഓ​ർ​മ്മ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.