ആ​ശ​ങ്ക വേ​ണ്ട; ര​ണ്ടാം​ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല: മു​ഖ്യ​മ​ന്ത്രി
Thursday, April 22, 2021 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ്. ആ ​വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ​ത്തെ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തു​വ​ർ ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടാ​ൻ ത​ട​സ​മു​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കി​ന് അ​തും കാ​ര​ണ​മാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

ഒ​രോ ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ കൂ​ടു​ക​യാ​ണെ​ന്നും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ല​യി​ട​ത്ത് ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​വു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വാ​ക്സി​നേ​ഷ​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല. മു​ൻ​കൂ​ട്ടി ര​ജി​സ്ട്ര‍​ർ ചെ​യ്ത​വ​ർ​ക്ക് വാ​ക്സി​ൻ എ​ടു​ക്കാ​നാ​വൂ.

നി​ല​വി​ൽ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.