മ​ര​ണ വ്യാ​പ​നം; ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് മ​രി​ച്ച​ത് മു​ന്നൂ​റോ​ളം പേ​ർ
Tuesday, May 4, 2021 11:35 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് മു​ന്നൂ​റോ​ളം പേ​ർ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 44,631 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 292 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം 20,870 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,90,934 ആ​യി. മ​ര​ണം 16,538 ആ​യി ഉ​യ​ർ​ന്നു. 4,64,363 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 21,228 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 144 പേ​ര്‍ മ​രി​ച്ചു. 19,112 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്ത് 1,25,230 സ​ജീ​വ​കേ​സു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.