മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കും; ഒ​സാ​ക്ക​യോ​ട് ഫ്ര​ഞ്ച് ഓ​പ്പ​ൺ സം​ഘാ​ട​ക​ർ
മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കും; ഒ​സാ​ക്ക​യോ​ട് ഫ്ര​ഞ്ച് ഓ​പ്പ​ൺ സം​ഘാ​ട​ക​ർ
Sunday, May 30, 2021 10:19 PM IST
പാ​രീ​സ്: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ന​വോ​മി ഒ​സാ​ക്ക​യെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും പു​റ​ത്താ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ. മാ​ന​സി​ക ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ച് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ല്ലെ​ന്ന് ഒ​സാ​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ആ​ദ്യ റൗ​ണ്ട് വി​ജ​യ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​ന് ഒ​സാ​ക്ക​യ്ക്ക് സം​ഘാ​ട​ക​ർ 10,570 യൂ​റോ പി​ഴ​യി​ട്ടി​രു​ന്നു. കൂ​ടു​ത​ൽ പി​ഴ​യും ഭാ​വി​യി​ലെ ഗ്രാ​ൻ​ഡ് സ്ലാ​മു​ക​ളി​ൽ​നി​ന്നും വി​ല​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്ന് നാ​ല് ഗ്രാ​ൻ​ഡ് സ്ലാം ​സം​ഘാ​ട​ക​രും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തോ​ൽ​വി​ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നു ഉ​ത്ത​രം ന​ൽ​കു​ന്ന​ത് താ​ഴെ​വീ​ണ​യാ​ളെ ചു​വു​ട്ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ഒ​സാ​ക്ക നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു. കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​നം കാ​ണു​മ്പോ​ഴും പ​ങ്കെ​ടു​ക്കു​ന്പോ​ഴും ത​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ഒ​സാ​ക്ക പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.