മി​ൽ​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു; ഭാ​ര്യ​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു
മി​ൽ​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു; ഭാ​ര്യ​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Sunday, May 30, 2021 10:34 PM IST
മൊ​ഹാ​ലി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ത്‌​ല​റ്റി​ക് ഇ​തി​ഹാ​സം മി​ൽ​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു. മൊ​ഹാ​ലി​യി​ലെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മി​ൽ​ഖ സിം​ഗി​നെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ച​ത്.

എ​ന്നാ​ൽ മി​ൽ​ഖ​യു​ടെ ഭാ​ര്യ നി​ർ​മ​ൽ കൗ​റി​നെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​മ​ൽ കൗ​റും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് 90 കാ​ര​നാ​യ മി​ൽ​ഖ​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. വീ​ട്ടി​ലും അ​ദ്ദേ​ഹം ഓ​ക്സി​ജ​ന്‍റെ പി​ന്തു​ണ​യി​ൽ ക​ഴി​യും.

നേ​ര​ത്തെ കോ​വി​ഡി​നു പി​ന്നാ​ലെ ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട​തോ​ടെ മി​ല്‍​ഖ​യെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മെ​യ് 20-നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ച​ണ്ഡീ​ഗ​ഡി​ലെ വീ​ട്ടി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

മി​ല്‍​ഖ​യു​ടെ വീ​ട്ടി​ലെ സ​ഹാ​യി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.