കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​ല്ലെ​ന്ന് മു​കേ​ഷ്
കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​ല്ലെ​ന്ന് മു​കേ​ഷ്
Monday, July 5, 2021 2:17 PM IST
കൊ​ല്ലം: ഫോ​ണി​ൽ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​ല്ലെ​ന്ന് എം.​മു​കേ​ഷ് എം​എ​ൽ​എ. കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റി​യ​ത്. സി​പി​എം അ​നു​ഭാ​വി കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ കു​ട്ടി സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് മു​കേ​ഷി​നെ വി​ളി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എം​എ​ൽ​എ അ​യ​ഞ്ഞ​ത്.

അ​തേ​സ​മ​യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​നി​ക്കെ​തി​രേ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നാ​ണ് എം​എ​ൽ​എ​യു​ടെ തീ​രു​മാ​നം. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്.

ഒ​റ്റ​പ്പാ​ല​ത്തു നി​ന്നും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ മു​കേ​ഷ് ദേ​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നാ​ലെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​വ​രാ​ണ് കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് ഫോ​ണ്‍ ചെ​യ്യ​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.