കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ വ്യാ​ജ അ​ഭി​ഭാ​ഷ​ക മു​ങ്ങി
കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ വ്യാ​ജ അ​ഭി​ഭാ​ഷ​ക മു​ങ്ങി
Thursday, July 22, 2021 6:36 PM IST
ആ​ല​പ്പു​ഴ: കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ നാ​ട​കീ​യ​മാ​യി മു​ങ്ങി. ജാ​മ്യം കി​ട്ടു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് സെ​സി സേ​വ്യ​ര്‍ കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ത​നി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ വി​വ​രം സെ​സി മ​ന​സി​ലാ​ക്കി​യ​ത്. ഇ​തോ​ടെ സെ​സി കോ​ട​തി​യി​ല്‍ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.

രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​ല​പ്പു​ഴ ജ്യൂ​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സെ​സി സേ​വ്യ​ര്‍ എ​ത്തി​യ​ത്. 417,419 വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ര​ത്തെ പോ​ലീ​സ് സെ​സി​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്കാ​നാ​യി അ​ഭി​ഭാ​ഷ​ക​രു​മാ​യി സെ​സി എ​ത്തി​യ​തോ​ടെ പ്രോ​സി​ക്യൂ​ട്ട​ര്‍ സെ​സി വ്യാ​ജ​രേ​ഖ ച​മ​ച്ച​താ​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​താ​യും കോ​ട​തി​യെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ച് സെ​സി സേ​വ്യ​ര്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​സി മു​ങ്ങി​യ​ത്. കോ​ട​തി​യു​ടെ പു​റ​കു​വ​ശ​ത്തെ വാ​തി​ല്‍ വ​ഴി കാ​റി​ല്‍ ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു.

മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​തെ ര​ണ്ട​ര​വ​ർ​ഷം കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ക​യും ബാ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​രീ​ക്ഷ ജ​യി​ക്കാ​തെ അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തെ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ ന​ന്പ​റി​ൽ ഇ​ങ്ങ​നെ ഒ​രു പേ​രു​കാ​രി ബാ​ർ കൗ​ണ്‍​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ബാ​ർ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.