യു​പി മു​ൻ​മ​ന്ത്രി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; കാ​റും ഫോ​ണും കാ​ണാ​നി​ല്ല; അ​ന്വേ​ഷ​ണം
യു​പി മു​ൻ​മ​ന്ത്രി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; കാ​റും ഫോ​ണും കാ​ണാ​നി​ല്ല; അ​ന്വേ​ഷ​ണം
Friday, September 10, 2021 4:57 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​ൻ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ത്മാ​റാം തോ​മ​റി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ഗ്പ​തി​ലെ സ്വ​വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തോ​മ​റി​ന്‍റെ സ​ഹോ​ദ​ര​ൻ വി​ജ​യ് വീ​ട്ടി​ലെ​ത്തി വി​ളി​ച്ചെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​രു​ന്നി​ല്ല. പി​ന്നീ​ട് അ​ദ്ദേ​ഹം വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് തോ​മ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തോ​മ​റി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റും മൊ​ബൈ​ൽ ഫോ​ണും കാ​ണാ​നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡോ​ഗ് സ്വാ​ഡും ഫോ​റ​ൻ​സി​ക് ടീ​മും പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​മ​റി​ന്‍റെ കു​ടും​ബം അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​സ്പി നീ​ര​ജ് കു​മാ​ർ ജ​ഡൗ​ൺ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.