സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ലോ​ച​ന; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി
സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ലോ​ച​ന; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, September 10, 2021 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കേ​ര​ളം എ​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്കൂ​ളു​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. അ​റി​വും അ​നു​ഭ​വ സ​മ്പ​ത്തു​മു​ള്ള വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. വ്യ​വ​സാ​യ - വ്യാ​പാ​ര മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും അ​ടി​യ​ന്തര​മാ​യി ന​ട​പ്പി​ലാ​ക്കും. അ​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​കും.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്കും. കോ​ളേ​ജി​ലെ​ത്തും മു​ൻ​പ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ക്ക​ണം. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​ൻ കാ​ലാ​വ​ധി ആ​യ​വ​ർ അ​തും എ​ടു​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്സി​ന് ആ​ശാ​വ​ർ​ക്ക​റെ ബ​ന്ധ​പ്പെ​ട​ണം.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​ത് കേ​ര​ള​ത്തി​ൽ നി​ന്ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യാ​സ​മാ​ണ്. അ​വ​രു​ടെ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.