ലീ​ഗ് താ​ലി​ബാ​നെ പോ​ലെ; സ്ത്രീ​ക​ളെ അ​ടി​മ​ക​ളാ​ക്കു​ന്ന നി​ല​പാ​ടെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
ലീ​ഗ് താ​ലി​ബാ​നെ പോ​ലെ; സ്ത്രീ​ക​ളെ അ​ടി​മ​ക​ളാ​ക്കു​ന്ന നി​ല​പാ​ടെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Friday, September 10, 2021 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യെ പി​രി​ച്ചു​വി​ട്ട വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

സ്വ​മേ​ധ​യാ കേ​സെ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തു രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ്. സ്ത്രീ​വി​മോ​ച​ന​വാ​ദി​ക​ളും ആ​ക്ടി​വി​സ്റ്റു​ക​ളും ഇ​ത്ര​യും വ​ലി​യ സ്ത്രീ​വി​രു​ദ്ധ​ത ക​ണ്ടി​ട്ടും മൗ​നം അ​വ​ലം​ബി​ക്കു​ക​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ചെ​യ്യു​ന്ന​താ​ണ് ഇ​വി​ടെ മു​സ്‌​ലിം ലീ​ഗും ചെ​യ്യു​ന്ന​ത്.

താ​ലി​ബാ​നെ പോ​ലെ സ്ത്രീ​ക​ളെ അ​ടി​മ​ക​ളാ​ക്കി മാ​റ്റു​ന്ന നി​ല​പാ​ടാ​ണു ലീ​ഗി​നു​മു​ള്ള​ത്. താ​ലി​ബ​ന്‍റെ അ​തേ മാ​തൃ​ക​യി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.