യു​എ​സ് ഓ​പ്പ​ൺ: ജോ​ക്കോ​വി​ച്ച്- മെ​ദ്‌​വ​ദേ​വ് ഫൈ​ന​ൽ പോ​രാ​ട്ടം
യു​എ​സ് ഓ​പ്പ​ൺ: ജോ​ക്കോ​വി​ച്ച്- മെ​ദ്‌​വ​ദേ​വ് ഫൈ​ന​ൽ പോ​രാ​ട്ടം
Saturday, September 11, 2021 9:34 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ കി​രീ​ട​പ്പോ​രാ​ട്ടം നി​ല​വി​ലെ ചാ​മ്പ്യ​നാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഡാ​നി​ൽ മെ​ദ്‌​വ​ദേ​വും ത​മ്മി​ൽ. സെ​മി ഫൈ​ന​ലി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നെ തോ​ൽ​പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ച്‌ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ഞ്ച് സെ​റ്റ് നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​യം. സ്കോ​ർ: 4-6, 6-2, 6-4, 4-6, 6-2.

നേ​ര​ത്തേ, കാ​ന​ഡ​യു​ടെ ഫെ​ലി​ക്സ് അ​ഗ​ർ-​അ​ലി​യാ​സിനെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മെ​ദ്‌​വ​ദേ​വ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-4, 7-5, 6-2. ഇ​തി​നു മു​ൻ​പ് ര​ണ്ട് ത​വ​ണ മെ​ദ്‌​വ​ദേ​വ് ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു. ര​ണ്ട് ത​വ​ണ​യും കി​രീ​ടം നേ​ടാ​നാ​യി​ല്ല. റാ​ഫേ​ൽ ന​ദാ​ൽ, ജോ​ക്കോ​വി​ച്ച് എ​ന്നി​വ​ർ​ക്കു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.