ഹ​രി​ത: ന​ട​പ​ടി തു​ട​രു​ന്നു, എം​എ​സ്എ​ഫ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നെ നീ​ക്കി
ഹ​രി​ത: ന​ട​പ​ടി തു​ട​രു​ന്നു, എം​എ​സ്എ​ഫ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നെ  നീ​ക്കി
Wednesday, September 15, 2021 11:27 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ലി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. എം​എ​സ്എ​ഫ്, ലീ​ഗ് ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നും പി.​പി. ഷൈ​ജ​ലി​നെ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പു​റ​ത്താ​ക്കി. ഹ​രി​ത നേ​താ​ക്ക​ൾ​ക്കു നേ​രെ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് പ​ല​ത​വ​ണ സം​ഘ​ട​നാ വേ​ദി​യി​ൽ പി.​പി. ഷൈ​ജ​ൽ വി​മ​ർ​ശ​ന​മു​ന്നി​യി​ച്ചി​രു​ന്നു.

മു​ൻ നേ​തൃ​ത്വ​ത്തെ ഒ​ഴി​വാ​ക്കി പു​തി​യ ഹ​രി​ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​തെ​ന്ന് ഷൈ​ജ​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യോ ആ​ലോ​ച​ന​ക​ളോ ന​ട​ന്നി​ട്ടി​ല്ല. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​സീ​ത തെ​സ്നി വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ച് വി​ട്ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ച​പ്പോ​ൾ വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ആ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഹ​രി​ത വി​ഷ​യ​ത്തി​ൽ താ​ൻ സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച ഒ​രു ഓ​ഡി​യോ ക്ലി​പ്പി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് ഒ​രു എം​എ​സ്എ​ഫ് നേ​താ​വ് ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​നാ​യി പു​റ​മേ​ക്ക് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ത വി​ഷ​യ​ത്തി​ൽ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട രീ​തി​യെ ഷൈ​ജ​ൽ വി​മ​ർ​ശി​ക്കു​ന്ന​താ​യു​ള്ള ശ​ബ്ദ​രേ​ഖ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ തു​ട​ർ​ന്നു പ​റ​ഞ്ഞ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​തെ ചി​ല പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ൾ മാ​ത്രം ക​ട്ട് ചെ​യ്ത് ത​ൽ​പ​ര​ക​ക്ഷി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ഴാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം പ​ര​സ്യ​മാ​യി പ​റ​യേ​ണ്ടി വ​ന്ന​ത്. ഹ​രി​ത വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ പേ​രി​ൽ ഒ​രു സം​ഘം എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ക്രൂ​ശി​ക്കു​ക​യാ​ണെ​ന്നും ഷൈ​ജ​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.