ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കും
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കും
Thursday, September 23, 2021 10:52 PM IST
ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വീ​ടു​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വാ​ക്‌​സി​ന്‍ യ​ജ്ഞം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം. ഇ​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം കേ​ന്ദ്രം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഒ​രു മാ​സം മു​ൻ​പ് ത​ന്നെ മും​ബൈ​യി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ച്ചു ന​ൽ​കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

ഉ​ത്സ​വ കാ​ല​ങ്ങ​ളി​ൽ വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു. ക​ണ്ടെ​യി​ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ലും ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വാ​ക്സി​ൻ പ​രീ​ക്ഷ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫ​ലം ഉ​ട​ൻ പു​റ​ത്തു വ​രു​മെ​ന്നും ഐ​സി​എം​ആ​ർ മേ​ധാ​വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.