ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​പ്ര​തീ​ക്ഷി​ത മാ​റ്റം
ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​പ്ര​തീ​ക്ഷി​ത മാ​റ്റം
Wednesday, October 13, 2021 7:31 PM IST
മും​ബൈ: ട്വ​ന്‍റി- 20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​പ്ര​തീ​ക്ഷി​ത മാ​റ്റം. സ്പി​ന്ന​ര്‍ അ​ക്ഷ​ര്‍ പ​ട്ടേ​ലി​ന് പ​ക​ര​മാ​യി ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​റി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍​ക്കും ദീ​പ​ക് ചാ​ഹ​റി​നു​മൊ​പ്പം റി​സ​ര്‍​വ് താ​ര​മാ​യി ടീ​മി​നൊ​പ്പം തുടരും.

ഓ​ള്‍ ഇ​ന്ത്യ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യും ടീം ​മാ​നേ​ജ്‌​മെ​ന്‍റും ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​നാ​ണി​ത്. ഐ​പി​എ​ല്ലി​ല്‍ ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​താ​ണ് ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​റി​ന് ലോ​ക​ക​പ്പി​നാ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്.

അ​തേ​സ​മ​യം, ഹാ​ർ​ദി​ക് പാ​ണ്ഡ്യക്ക് ടീ​മി​ൽ തു​ട​രാ​മെന്നും തീ​രു​മാ​ന​മാ​യി. ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ പ​ന്തെ​റി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു പേ​സ് ബൗ​ള​റെ​ന്ന നി​ല​യി​ൽ ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​റി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.