കൈ​ത്താ​ങ്ങ്..! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് മാ​സം തോ​റും 5000രൂ​പ ന​ൽ​കും
കൈ​ത്താ​ങ്ങ്..! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് മാ​സം തോ​റും 5000രൂ​പ ന​ൽ​കും
Wednesday, October 13, 2021 9:02 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ വീ​തം സ​മാ​ശ്വാ​സ ധ​ന​മാ​യി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്നു വ​ർ​ഷത്തേ​ക്കാ​ണ് തു​ക ആ​ശ്രി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ൽ​കു​ക.

ആ​ശ്രി​ത കു​ടും​ബ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ദാ​യ നി​കു​തി​ദാ​യ​ക​രോ ഇ​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്തും. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തോ പു​റ​ത്തോ രാ​ജ്യ​ത്തി​ന് പു​റ​ത്തോ മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും കു​ടും​ബം സം​സ്ഥാ​ന​ത്ത് സ്ഥി​ര താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ​നു​കൂ​ല്യം ന​ൽ​കും.

ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ശ്ച​യി​ക്കു​ന്പോ​ൾ മ​രി​ച്ച​യാ​ളു​ടെ വ​രു​മാ​നം ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 50,000 രൂ​പ​യ്ക്കു പു​റ​മേ​യാ​ണു സ​മാ​ശ്വാ​സം ന​ൽ​കു​ക.

സാ​മൂ​ഹി​ക​ക്ഷേ​മ, ക്ഷേ​മ​നി​ധി, മ​റ്റു പെ​ൻ​ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന ആ​ശ്രി​ത​ർ​ക്കും സ​ഹാ​യ ധ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും. ഒ​റ്റ പേ​ജി​ൽ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​വു​ന്ന അ​പേ​ക്ഷാ ഫോ​റം ഇ​തി​നാ​യി സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ​ക്കും റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കും.

അ​പേ​ക്ഷ ന​ൽ​കി 30 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം ആ​നു​കൂ​ല്യം ന​ൽ​ക​ണം. അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​രെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.