ക്രി​സ്​മ​സ്-​ന്യൂ ഇ​യ​ർ ബം​മ്പ​ർ ലോ​ട്ട​റി ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
ക്രി​സ്​മ​സ്-​ന്യൂ ഇ​യ​ർ ബം​മ്പ​ർ ലോ​ട്ട​റി ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
Sunday, November 21, 2021 6:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​പ​ർ ടി​ക്ക​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. 300 രൂ​പ വി​ല​യു​ള്ള ബം​പ​ർ ടി​ക്ക​റ്റി​ന് 12 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം മൂ​ന്ന് കോ​ടി രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 60 ല​ക്ഷം രൂ​പ​യു​മാ​ണ്.

കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വി​ശ്വാ​സ്യ​ത​യു​ള്ള​തും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തി ജീ​വി​ക്കു​ന്ന അ​നേ​കം പേ​ർ​ക്ക് വ​രു​മാ​ന മാ​ർ​ഗം ന​ൽ​കു​ന്ന ഒ​രു വ​ലി​യ പ്ര​സ്ഥാ​ന​മാ​ണ് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്.

ഓ​ണം ബം​മ്പ​റി​ന് മി​ക​ച്ച സ്വീ​ക​ര്യ​ത​യാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ ക്ര​സ്തു​മ​സ്-​ന്യൂ ഇ​യ​ർ ബം​മ്പ​റി​നും മു​ൻ വ​ർ​ഷ​ത്തെ​പോ​ലെ ത​ന്നെ വ​ലി​യ വി​ജ​യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ ക്രി​സ്തു​മ​സി​ന് മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ഞ്ഞി​രു​ന്നു. ഇ​ത്ത​വ​ണ 24 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് നി​ല​വി​ൽ അ​ച്ച​ടി​ച്ച​ത്. വി​ൽ​പ്പ​ന​യ്ക്ക​നു​സൃ​ത​മാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.