ശ​ക്തി മി​ൽ​സ് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി ബോം​ബെ ഹൈ​ക്കോ​ട​തി
ശ​ക്തി മി​ൽ​സ് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി ബോം​ബെ ഹൈ​ക്കോ​ട​തി
Thursday, November 25, 2021 5:31 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ശ​ക്തി​മി​ല്‍​സ് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളാ​യ വി​ജ​യ് മോ​ഹ​ന്‍ ജാ​ദ​വ്, മു​ഹ​മ്മ​ദ് കാ​സിം ഷെ​യ്ഖ് ബം​ഗാ​ളി, മു​ഹ​മ്മ​ദ് സ​ലീം അ​ന്‍​സാ​രി എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പൊ​തു​ജ​നാ​ഭി​പ്രാ​യ​വും പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്താ​ക​രു​ത് കോ​ട​തി വി​ധി. വ​ധ​ശി​ക്ഷ​യെ​ന്നാ​ല്‍ അ​പൂ​ര്‍​വ​മാ​യ ഒ​ന്നാ​ണെ​ന്നും ഹൈ​ക്കോ‌​ട​തി പ​റ​ഞ്ഞു.

2013 ഓ​ഗ​സ്റ്റി​ൽ മും​ബൈ​യി​ലെ ശ​ക്തി​മി​ല്ലി​ൽ വ​ച്ച് ഫോ​ട്ടോ ജേ​ണ​ലി​സ്റ്റി​നെ ബ​ലാ​ത്സം​ഗം ചെ​യ്‌​ത കേ​സി​ലാ​ണ് ന​ട​പ​ടി. വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​നി​യു​ള്ള കാ​ലം പ്ര​തി​ക​ള്‍ ജ​യി​ലി​ല്‍ ക​ഴി​യേ​ണ്ടി​വ​രും. ഇ​വ​ര്‍​ക്ക് പ​രോ​ളോ താ​ത്കാ​ലി​ക വി​ടു​ത​ലോ ല​ഭി​ക്കി​ല്ല.

2013 ജൂ​ലൈ​യി​ൽ 19-കാ​രി​യാ​യ ഒ​രു ടെ​ലി​ഫോ​ണ്‍ ഓ​പ്പ​റേ​റ്റ​റേ​യും പ്ര​തി​ക​ൾ ബ​ലാ​ത്സം​ഗം ചെ​യ്‌​തി​രു​ന്നു. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ പോ​ലും ല​ഭി​ക്കാ​തെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വാ​ക്കി ശി​ക്ഷ കു​റ​യ്‌​ക്കു​ക​യാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി ചെ​യ്‌​ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.