ഓ​ടു​ന്ന കാ​റി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
ഓ​ടു​ന്ന കാ​റി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Friday, November 26, 2021 12:33 PM IST
മ​ഥു​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ടു​ന്ന കാ​റി​ൽ 21 വയസുകാരിയെ യുവാവ് ബലാത്സംഗം ചെ​യ്തു. ചൊ​വ്വാ​ഴ്ച ആ​ഗ്ര​യി​ൽ എ​സ്ഐ പ​രീ​ക്ഷ​യെ​ഴു​തി മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി​യാ​ണ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. കാ​റി​ൽ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ‌‌കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ തേ​ജ്‌​വീ​റി​നെ വ്യാ​ഴാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് തേ​ജ്‌​വീ​റും യു​വ​തി​യും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. യു​വ​തി​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത തേ​ജ്‌​വീ​ർ ആ​ഗ്ര​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ കൂ​ടെ പോ​കു​ക​യാ​യി​രു​ന്നു. മ​ട​ക്ക​യാ​ത്ര​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ മ​ഥു​ര​യി​ലെ കോ​സി ക​ല​നി​ൽ ഉ​പേ​ക്ഷി​ച്ചു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന തേ​ജ്‌​വീ​റി​ന്‍റെ കൂ​ട്ടാ​ളി​യാ​യ ദി​ഗം​ബ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്ന് റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ശ്രീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു. ര​ണ്ട് പ്ര​തി​ക​ൾ​ക്കും 22-25 വ​യ​സ് പ്രാ​യ​മു​ണ്ട്. ര​ണ്ട് പ്ര​തി​ക​ളും ഹ​രി​യാ​ന​യി​ലെ പ​ല്‌​വാ​ളി​ലെ മാ​ൻ​പൂ​ർ വി​ല്ലേ​ജി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ര​ണ്ടാ​മ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ര​ണ്ട് ടീ​മു​ക​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​ പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.