ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ വാ​യി​ക്കേ​ണ്ട: ഖു​ർ​ഷി​ദി​ന്‍റെ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ വാ​യി​ക്കേ​ണ്ട: ഖു​ർ​ഷി​ദി​ന്‍റെ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
Thursday, November 25, 2021 10:29 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ വിവാദ പു​സ്ത​കം നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ഷ്ട​മി​ല്ല​ങ്കി​ൽ വാ​യി​ക്കേ​ണ്ട എ​ന്നാ​ണ് കോ​ട​തി പ​രാ​തി​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. എ​ഴു​ത്തു​കാ​ര​നും പ്ര​സാ​ധ​ക​നും എ​ഴു​താ​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്. നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ വാ​യി​ക്കേ​ണ്ട- കോടതി പറഞ്ഞു.

സ​ണ്‍​റൈ​സ് ഓ​വ​ർ അ​യോ​ധ്യ: നേ​ഷ​ൻ​ഹു​ഡ് ഇ​ൻ ഔ​വ​ർ ടൈം​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വും പ്ര​സാ​ധ​ന​വും വി​ൽ​പ​ന​യും നി​രോ​ധി​ക്ക​ണം എ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹി​ന്ദു​ത്വ​ത്തെ ഐ​എ​സി​നോ​ടും ബോ​ക്കോ ഹാ​റ​മി​നോ​ടും ഉ​പ​മി​ച്ചു എ​ന്നാ​ണ് പു​സ്ത​ക​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം.

ഹ​ർ​ജി​യി​ൽ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ പു​സ്ത​കം ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​ത് വാ​ങ്ങാ​തി​രി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യു​ണ്ട് എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നി​ങ്ങ​ൾ​ക്ക് പു​സ്ത​കം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ത് വാ​യി​ക്ക​രു​ത്. ആ​ളു​ക​ളോ​ട് അ​തൊ​രു മോ​ശം പു​സ്ത​ക​മാ​ണെ​ന്നു പ​റ​യു​ക​യും ചെ​യ്യാം. ന​ല്ല​ത് എ​ന്തെ​ങ്കി​ലും വാ​ങ്ങി വാ​യി​ക്കൂ എ​ന്നാ​ണ് ജ​ഡ്ജി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.