മോ​ഡ​ലു​ക​ളു​ടെ മ​ര​ണം: ഹാ​ര്‍​ഡ് ഡി​സ്‌​ക് തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി പോ​ലീ​സ്
മോ​ഡ​ലു​ക​ളു​ടെ മ​ര​ണം: ഹാ​ര്‍​ഡ് ഡി​സ്‌​ക് തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി പോ​ലീ​സ്
Thursday, November 25, 2021 10:18 PM IST
കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍​നി​ന്നു കാ​ണാ​താ​യ ഹാ​ര്‍​ഡ് ഡി​സ്‌​കി​നാ​യു​ള്ള കാ​യ​ലി​ലെ തെ​ര​ച്ചി​ല്‍ പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മോ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കേ​സി​ലെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഹാ​ര്‍​ഡ് ഡി​സ്‌​കി​ൽ ഉ​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു​നി​ല്‍​ക്കെ ഇ​തി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ച​തും ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

കേ​സി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷ​മാ​കും പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക. അ​പ​ക​ട മ​ര​ണം ന​ട​ന്ന ദി​വ​സം ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ല്‍ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞു മ​ദ്യം വി​ള​മ്പി​യെ​ന്ന് എ​ക്‌​സൈ​സ് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. അ​ബ്കാ​രി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന റി​പ്പോ​ര്‍​ട്ട് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ ഉ​ണ്ടാ​യേ​ക്കും.

അ​പ​ക​ടം ന​ട​ന്ന ദ​വ​സ​ത്തി​നു ത​ലേ​ന്ന് ഒ​ക്ടോ​ബ​ര്‍ 31ന് ​ഹോ​ട്ട​ലി​ല്‍ രാ​ത്രി ഒ​മ്പ​ത് ക​ഴി​ഞ്ഞും മ​ദ്യം വി​ള​മ്പി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ന​വം​ബ​ര്‍ ഒ​ന്നി​ന് ഹോ​ട്ട​ലി​ന്‍റെ ബാ​ര്‍ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യി​രു​ന്നു. ര​ണ്ടി​ന് ഹോ​ട്ട​ല്‍ തു​റ​ന്നെ​ങ്കി​ലും എ​ക്സൈ​സ് പൂ​ട്ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.