പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​തു നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ ലം​ഘ​നം: പ്ര​തി​പ​ക്ഷ നേ​താ​വ്
പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​തു നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ ലം​ഘ​നം: പ്ര​തി​പ​ക്ഷ നേ​താ​വ്
Friday, November 26, 2021 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​യോ​​​മെ​​​ട്രി​​​ക് മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് 4.5 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്ക് മാ​​​സ​​​ങ്ങ​​​ളാ​​​യി ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് പി​​​ന്നി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യും ജ​​​ന​​​വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​വു​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ.
ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ഒ​​​ക്ടോ​​​ബ​​​ർ 13ന് ​​​പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​താ​​​ണ്. ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ച് മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താ​​​ൻ ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് വൈ​​​കി​​​പ്പി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്.

നേ​​​ര​​​ത്തെ പെ​​​ൻ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 3.42 സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രും 1.07 ല​​​ക്ഷം ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​മാ​​​ണു മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പു​​​റ​​​ത്താ​​​യ​​​ത്. 2019 ഡി​​​സം​​​ബ​​​ർ മു​​​ത​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ മു​​​ട​​​ങ്ങി​​​യ​​​ത്. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് മ​​​സ്റ്റ​​​റിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​ണ് പ​​​ല​​​രെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ​​​ത്. മ​​​സ്റ്റ​​​റിം​​​ഗ് ചെ​​​യ്യാ​​​ത്ത​​​വ​​​ർ സേ​​​വ​​​ന എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്ലോ​​​ഡ് ചെ​​​യ്താ​​​ൽ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ ​​​വെ​​​ബ്സൈ​​​റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും സ​​​ർ​​​ക്കാ​​​ർ മ​​​ര​​​വി​​​പ്പി​​​ച്ചു. ഒ​​​രു നി​​​വൃ​​​ത്തി​​​യു​​​മി​​​ല്ലാ​​​ത്ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മ​​​സ്റ്റ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി ന​​​ൽ​​​കാ​​​നും പെ​​​ൻ​​​ഷ​​​നും കു​​​ടി​​​ശി​​​ക​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.