കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; പ്രതി പിടിയില്‍
Monday, March 20, 2023 3:50 PM IST
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി പിടിയില്‍.
ആശുപത്രിയിലെ അറ്റന്‍ഡറായ ശശിധരനാണ് പിടിയിലായത്. വടകര മയ്യന്നൂര്‍ സ്വദേശിയാണ് ഇയാള്‍.
ശനിയാഴ്ച രാവിലെയാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സര്‍ജിക്കല്‍ ഐസിയുവില്‍ എത്തിക്കാനായി നിയോഗിക്കപ്പെട്ട ഇയാള്‍ അതിക്രമം നടത്തുകയായിരുന്നു.
ആരോഗ്യനില ഗുരുതരമായ മറ്റൊരു രോഗിയെ പരിചരിക്കാനായി ഡോക്ടര്‍മാരും സംഘവും മാറിയ വേളയിലാണ് അറ്റന്‍ഡര്‍ യുവതിയോട് മോശമായി പെരുമാറിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.