പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
Monday, March 27, 2023 9:56 PM IST
കണ്ണൂര്‍: സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം. മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്നു പുറത്താക്കിയിരുന്നു. സംഭവത്തില്‍ പോലീസും കേസ് എടുത്തിരുന്നു. ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.