നഗ്ന ശരീരത്തില്‍ ചിത്രംവര; രഹന ഫാത്തിമയ്ക്കെതിരായ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി
സ്വന്തം ലേഖകൻ
Monday, June 5, 2023 8:51 PM IST
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹന നൽകിയ ഹർജിയിൽ ജസ്റ്റീസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു രഹനയ്ക്കെതിരായ കേസ്.
പോക്സോ, ബാലനീതി, ഐടി ആക്ട് എന്നീവ പ്രകാരമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.