കോട്ടയത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ
Thursday, May 11, 2017 4:07 AM IST
കോട്ടയം: ജില്ലയിൽ ബിജെപി വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുമരകം എട്ടാം വാർഡ് അംഗം പി.കെ.സേതുവിനെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സേതു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നാളുകളായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് കുമരകം. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവും. സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗത്തെ മർദ്ദിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.