"എന്തിനും തയാർ': യുദ്ധസന്നദ്ധത ആവർത്തിച്ച് വ്യോമസേനാ മേധാവി
Saturday, October 7, 2017 11:03 PM IST
ലക്നോ: ഇന്ത്യൻ വ്യോമസേന ഏത് സമയത്തിനും യുദ്ധത്തിനു തയാറാണെന്ന് ആവർത്തിച്ച് വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്.ധ​നോ​വ. രാജ്യത്തെ സമ്പത്തും സമാധാനവും നിലനിർത്തുന്നതനായി പോരാടാൻ വ്യോമസേന പൂർണ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ 85ാമത് വാർഷികവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് വ്യോമസേനാ മേധാവി യുദ്ധസന്നദ്ധത ആവർത്തിച്ചത്.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഏ​ത് ആ​ക്ര​മ​ണ​വും നേരിടാൻ ത​യാ​റാ​ണെ​ന്നും ചൈ​ന​യോ​ടും പാ​ക്കി​സ്ഥാ​നോ​ടും ഒ​രു​പോ​ലെ യു​ദ്ധം ന​ട​ത്താ​ൻ ത​ക്ക സു​സ​ജ്ജ​മാ​ണെന്നും ഈ മാസമാദ്യവും ധനോവ വ്യക്തമാക്കിയിരുന്നു. ഇ​നി​യൊ​രു മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ആ​ണ​വ​ശേ​ഖ​രം ത​ക​ർ​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.