രാ​ജ്ശ​ക്തി​യെ ചെ​റു​ക്കാ​ൻ ലോ​ക്ശ​ക്തി രം​ഗ​ത്തു​വ​ര​ണം; കേ​ന്ദ്ര​ത്തി​നെ​തി​രേ വീ​ണ്ടും സി​ൻ​ഹ
Monday, October 16, 2017 4:59 AM IST
മും​ബൈ: ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കു​നേ​രെ ആ​ഞ്ഞ​ടി​ച്ച് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യി യ​ശ്വ​ന്ത് സി​ൻ​ഹ വീ​ണ്ടും രം​ഗ​ത്ത്. രാ​ജ്ശ​ക്തി(​സ​ർ​ക്കാ​ർ)​യെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക്ശ​ക്തി(​ജ​ന​ങ്ങ​ളു​ടെ ശ​ക്തി) രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് സി​ൻ​ഹ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ​ർ​ഭ​യി​ൽ ക​ർ​ഷ​ക​ർ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ, ജി​എ​സ്ടി​യു​ടെ ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും സി​ൻ​ഹ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ന​മ്മു​ടെ ഭ​ര​ണ​ത്ത​ല​വ​ൻ അ​ടു​ത്തി​ടെ ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചു. അ​നേ​കം കാ​റു​ക​ളും ബൈ​ക്കു​ക​ളും വി​ൽ​ക്കു​ന്ന​താ​ണോ വി​ക​സ​ന​ത്തി​ന്‍റെ അ​ർ​ഥം. വി​ൽ​പ്പ​ന​യു​ണ്ട് എ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും നി​ർ​മാ​ണം ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പ​രാ​ജ​യ​മാ​യ ഒ​രു സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ രാ​ജ്യ​ത്തു നി​കു​തി ഭീ​ക​ര​ത, റെ​യ്ഡ് രാ​ജ് എ​ന്നി​ങ്ങ​നെ സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളു​ന്ന​യി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ്ഥ​യെ വി​ഷേ​ശി​പ്പി​ക്കാ​ൻ ഭീ​ക​ര​ത എ​ന്ന​ല്ലാ​തെ മ​റ്റു വാ​ക്കു​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളി​ല്ലാ​തി​രു​ന്ന ജാ​ർ​ഖ​ണ്ഡി​ൽ ഇ​പ്പോ​ൾ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ തു​ട​ർ​ക്ക​ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...