ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
Monday, October 16, 2017 5:57 PM IST
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ടു യാത്രക്കാർ മരിച്ചു. തലസ്ഥാന നഗരമായ കോപ്പൻഹേഗനു സമീപമാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട 5.18ഓടെയാണ് അപകടമുണ്ടായത്. രണ്ടു പേർ മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരുടെയും ബന്ധുക്കൾ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എങ്ങനെയാണ് വിമാനം തകർന്നതെന്ന് വ്യക്തമല്ല. കോപ്പൻഹേഗനിൽ നിന്ന് 40 കിലോമീറ്റർ അകലെ നിന്ന് വൈകിട്ട് 4.50ന് പറന്നുയർന്ന വിമാനമാണ് അരമണിക്കൂർ പിന്നിടുന്നതിനു മുൻപ് തകർന്നത്. അപകടത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...