ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി
Monday, October 16, 2017 11:59 PM IST
ശബരിമല: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിൽ കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തർക്ക് ദർശനം നടത്തി പെട്ടെന്ന് തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടാകേണ്ടത്. ശബരിമല മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...