ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി; ഓ​ഖി​യി​ൽ മ​ര​ണം 42 ആ​യി
Sunday, December 10, 2017 2:06 AM IST
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി. മി​നി​ക്കോ​യ് ദ്വീ​പ്, കൊ​ച്ചി​യി​ലെ വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി ഉ​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ല​ക്ഷ​ദ്വീ​പി​ൽ കു​ടു​ങ്ങി​യ 207 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചി​രു​ന്നു. 27 മ​ല​യാ​ളി​ക​ളാ​ണ് ഈ ​സം​ഘ​ത്തി​ലു​ള്ള​ത്. 18 ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ലെ​ത്തി​യ​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ൽ​പേ​നി, ക​വ​ര​ത്തി, ബി​ത്ര ദ്വീ​പു​ക​ളി​ൽ നി​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...