മൂന്നാർ: നടപടി കൈയേറ്റക്കാർക്കെതിരെ മാത്രമെന്ന് സിപിഐ
Sunday, December 10, 2017 10:48 PM IST
ഇടുക്കി: മൂന്നാർ കൈയേറ്റ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ഇടതു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. അതേസമയം, നടപടി കൈയേറ്റക്കാർക്കെതിരെ മാത്രമായിരിക്കുമെന്നും കുടിയേറ്റക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ശിവരാമൻ വ്യക്തമാക്കി.

മന്ത്രിതല സമിതി മൂന്നാറിലെ കുറിഞ്ഞി ഉദ്യാന മേഖല സന്ദർശിക്കാനിരികകെയാണ് സിപിഐ പ്രാദേശിക നേതൃത്വം വിഷയത്തിലെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...