ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചു: രാജ്നാഥ് സിംഗ്
Monday, December 11, 2017 12:40 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.

ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ സംസ്ഥാനമാണ്. ഇക്കാര്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനമാണ് ലക്ഷ്യമെങ്കിൽ അതിനുള്ള ഏക താക്കോൽ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസുമായി ഇടപ്പെട്ടാലുണ്ടാകുന്ന പരിണിതഫലങ്ങൾ ജനങ്ങൾക്ക് അറിയാം. ഇതിന് ഉദാഹരണമാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. കോണ്‍ഗ്രസിനൊപ്പം ചേർന്ന സമാജ്‌വാദി പാർട്ടിയുടെ പരാജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ 89 മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 66.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...