ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന ബിഎസ്പി അംഗത്തിന്‍റെ പിടിവാശി സംഘർഷമായി
Wednesday, December 13, 2017 3:08 PM IST
അലിഗഡ്: അലിഗഡ് മുനിസിപ്പൽ കോർപറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബിഎസ്പി അംഗം മുഷാറഫ് ഹുസൈൻ ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്യാൻ ശ്രമിച്ചതു ബിജെപി അംഗങ്ങൾ തടസപ്പെടുത്തി. ഹുസൈനെ ബിജെപി അംഗങ്ങൾ മർദിച്ചവശനാക്കി.

തന്നെ അവർ കൊലപ്പെടുത്താൻവരെ ഗൂഢാലോചന നടത്തിയിരുന്നുവെന്നും ജില്ലാ ഭരണാധികാരികൾ പ്രശ്നത്തിൽ ഇടപെട്ടിരുന്നില്ലായിരുന്നെങ്കിൽ തന്‍റെ മൃതദേഹം കാണേണ്ടിവരുമായിരുന്നുവെന്നും ഹുസൈൻ പറഞ്ഞു. അലിഗഡിലെ പുതിയ മേയർ മുഹമ്മദ് ഫുർഖാന്‍റെ കാറിനുനേർക്ക് കല്ലേറുണ്ടായെങ്കിലും ഫുർഖാൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഭാഷ, മതം, ജാതി എന്നിവയിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചു സർക്കാരിന്‍റെ വികസന സങ്കല്പം അട്ടിമറിക്കാനാണ് ഇവരുടെ പദ്ധതിയെന്നും മേയർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...