തോ​മ​സ് ചാ​ണ്ടി​യു​ടെ കേ​സ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്കു മാ​റ്റി
Thursday, December 14, 2017 9:34 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​യ​ൽ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്കു മാ​റ്റി. ആ​ർ.​കെ അ​ഗ​ർ​വാ​ൾ, അ​ഭ​യ് മ​നോ​ഹ​ർ സ​പ്രെ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​യി​രു​ന്നു കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

നി​ല​വി​ൽ നി​ശ്‌​ച​യി​ച്ചി​ട്ടു​ള്ള ബെ​ഞ്ചി​ൽ​നി​ന്നു കേ​സ് മാ​റ്റ​ണ​മെ​ന്നു തോ​മ​സ് ചാ​ണ്ടി ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ത​ൻ​ഖ​യ്‌​ക്ക് ജ​സ്റ്റീ​സ് സാ​പ്രെ​യ്‌​ക്കു മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ കേ​സ് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​വ​ശ്യം.

നി​ലം​നി​ക​ത്ത​ലും പു​റ​മ്പോ​ക്കു കൈ​യേ​റ്റ​വും സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ക​ള​ക്‌​ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ദ്യം ചെ​യ്‌​തു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ​യാ​ണ് തോ​മ​സ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...