തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ളി​പ്പാ​വ​യാ​ണെ​ന്നു കോ​ൺ‌​ഗ്ര​സ്
Thursday, December 14, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ളി​പ്പാ​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു കോ​ൺ‌​ഗ്ര​സ്. ‌തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​രാ​വി​ദ​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​ർ​ജേ​വാ​ല.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ​ണി​യെ​ടു​ക്കാ​തെ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​വ് പി. ​ചി​ദം​ബ​രം ആ​രോ​പി​ച്ചു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ദി​വ​സം റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ്. മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​റ​ങ്ങു​ക​യാ​ണോ​യെ​ന്നും ചി​ദം​ബ​രം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...