എസ്എഫ്ഐയുടെ കേരള സർവകലാശാല മാർച്ചിൽ സംഘർഷം
Friday, December 15, 2017 1:51 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസിനെ മറികടന്ന് പ്രവർത്തകർ ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഉന്തും തള്ളും രൂക്ഷമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു.

ഒരു വിദ്യാർഥിക്ക് വഴിവിട്ട് സർവകലാശാല മാർക്ക് നൽകിയ വിഷയത്തിലാണ് എസ്എഫ്ഐ വൈസ് ചാൻസലർക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. വിസി രാജിവയ്ക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. സംഘർഷമുണ്ടായതിന് പിന്നാലെ ആസ്ഥാനത്തിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് തുടങ്ങി.

സർവകലാശാല സിൻഡിക്കേറ്റ് യോഗം ശനിയാഴ്ച വിഷയം ചർച്ച ചെയ്യാനിരിക്കേയാണ് എസ്എഫ്ഐയുടെ മാർച്ച്. ശനിയാഴ്ചത്തെ യോഗത്തിൽ വിദ്യാർഥിക്ക് വഴിവിട്ട് മാർക്ക് നൽകിയ വിഷയത്തിൽ വിസിക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ഇന്ന് എസ്എഫ്ഐ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...