ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; "ന്യൂ​ട്ട​ൻ' ഓ​സ്ക​റി​ൽ നി​ന്ന് പുറത്ത്
Friday, December 15, 2017 1:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്കു​മാ​ർ റാ​വു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച "ന്യൂ​ട്ട​ൻ' ഓ​സ്ക​റി​ൽ നി​ന്ന് പു​റ​ത്താ​യി. മി​ക​ച്ച വി​ദേ​ശ​ഭാ​ഷ ചി​ത്ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി​രു​ന്നു ന്യൂ​ട്ട​ൻ. ഓ​സ്ക​ർ പു​റ​ത്തു​വി​ട്ട അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​ൻ ചി​ത്ര​ത്തി​ന് സാ​ധി​ച്ചി​ല്ല. ആ​ഞ്ച​ലീ​ന ജോ​ളി​യു​ടെ "ഫ​സ്റ്റ് ദെ​യ് കി​ല്ലെ​ഡ് മൈ ​ഫാ​ദ​ർ' എ​ന്ന കം​ബോ​ഡി​യ​ൻ ചി​ത്ര​വും അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി.

എ ​ഫ​ണ്ടാ​സ്റ്റി​ക് വു​മ​ൺ(​ചി​ലി), ഇ​ൻ ദ ​ഫേ​ഡ്(​ജ​ർ​മ​നി), ഓ​ൺ ബോ​ഡി ആ​ൻ​ഡ് സോ​ൾ(​ഹം​ഗ​റി) ഫോ​ക്സ്ട്രോ​ട്ട്(​ഇ​സ്ര​യേ​ൽ), ദ ​ഇ​ൻ​സ​ൾ​ട്ട്(​ലെ​ബ​നോ​ൻ), ല​വ് ലെ​സ്(​റ​ഷ്യ), ഫെ​ല​സൈ​റ്റ്(​സെ​ന​ഗ​ൽ), ദ ​വൂ​ൻ​ഡ്(​ദ​ക്ഷി​ണാ​ഫ്രി​ക്ക), ദ ​സ്ക്വ​യ​ർ(​സ്വീ​ഡ​ൻ) എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ലു​ള്ള​ത്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ഓ​സ്ക​ർ പു​ര​സ്കാ​ര​ച്ച​ട​ങ്ങ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബ​ല​ഹീ​ന​ത​ക​ളെ​ക്കു​റി​ച്ചു ര​സ​ക​ര​മാ​യി പ​റ​ഞ്ഞു​പോ​കു​ന്ന ഹി​ന്ദി‌ ചി​ത്ര​മാ​ണ് ന്യൂ​ട്ട​ൻ. അ​മി​ത് മു​സ​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ പ​ങ്ക​ജ് ത്രി​പാ​ഠി, ര​ഘു​ബി​ർ യാ​ദ​വ്, അ​ഞ്ജ​ലി പാ​ട്ടി​ൽ, സ​ഞ്ജ​യ് മി​ശ്ര എ​ന്നി​വ​രാ​ണു മറ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...