ആർകെ നഗറിൽനിന്നു ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി
Sunday, December 17, 2017 12:01 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ നഗറിൽനിന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കള്ളപ്പണം പിടികൂടി. കോർക്കുപേട്ടിലെ ഫിസിയോതെറാപ്പി സെന്‍ററിൽനിന്നും കണക്കിൽപ്പെടാത്ത 12.6 ലക്ഷം രൂപയാണ് അധികൃതർ പിടികൂടിയത്. ആർകെ നഗറിലെ വിവിധ സ്ഥലങ്ങളിൽനിന്നു കഴിഞ്ഞ ദിവസങ്ങളിൽ കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപ അധികൃതർ പിടിച്ചെടുത്തിരുന്നു.

തഴിനാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. 2017 ഏപ്രിൽ 12 നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് വോട്ടിനായി പണം നൽകിയെന്ന ആരോപണത്തെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ 21നാണ് ഉപതെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...