ഓഖി ദുരന്തവ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ
Saturday, December 16, 2017 11:37 PM IST
തിരുവനന്തപുരം: കേരളത്തിൽ നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്‍റെ ദുരന്ത വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്താൻ നടപടികളുമായി സംസ്ഥാന സർക്കാർ. ദൃശ്യങ്ങൾ സഹിതമുള്ള ഡിജിറ്റൽ പ്രസന്‍റേഷൻ പ്രധാനമന്ത്രിക്കു മുന്പിൽ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ടെലിവിഷൻ ചാനലുകളിലേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പ്രസന്‍റേഷനിൽ ഉൾപ്പെടുത്തും. സർക്കാരിന്‍റെ രക്ഷാപ്രവർത്തനങ്ങളും പ്രസന്‍റേഷനിൽ വിശദീകരിക്കും. ചൊവ്വാഴ്ചയാണ് ഓഖി ദുരന്തംവിതച്ച തീരദേശ മേഖലകളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ​​​യും ദു​​​ര​​​ന്ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...