സൗദിയില്‍ വനിതകള്‍ക്ക് ഇനി എല്ലാ വാഹനങ്ങളും ഓടിക്കാം
Sunday, December 17, 2017 4:53 PM IST
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് കാറുകള്‍ക്ക് പുറമേ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്‍കാന്‍ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. സൗദി ട്രാഫിക് ഡിപ്പാർട്മെന്‍റാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ‌

നേരത്തെ കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ മാറ്റം വരുത്തി ട്രക്കും സ്‌കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകള്‍ക്ക് ഓടിക്കാം എന്ന ഉത്തരവ്. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...