ജറുസലം വിൽക്കാനുള്ളതല്ല: ട്രംപിന് മറുപടിയുമായി പലസ്‌തീന്‍
Thursday, January 4, 2018 4:13 AM IST
ജറുസലേം: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രകോപനകരമായ വെല്ലുവിളിക്ക് പലസ്തീന്‍റെ ചുട്ട മറുപടി. സ​​ഹാ​​യം നി​​ർ​​ത്തു​​മെ​​ന്ന ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണി ത​​ങ്ങ​​ളു​​ടെ അ​​ടു​​ക്ക​​ൽ ചെ​​ല​​വാ​​കി​​ല്ലെ​​ന്നും ജ​​റു​​സ​​ലം വി​​ല്പ​​ന​​യ്ക്കു​​ള്ള​​ത​​ല്ലെ​​ന്നും പ​​ല​​സ്തീ​​ൻ അ​​ഥോ​​റി​​ട്ടി പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മൂ​​ദ് അ​​ബ്ബാ​​സി​​ന്‍റെ ഓ​​ഫീ​​സ് പ​​റ​​ഞ്ഞു.

പ​​ല​​സ്തീ​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ത​​ല​​സ്ഥാ​​ന​​മാ​​ണു ജ​​റുസ​​ലം. സ്വ​​ർ​​ണ​​ത്തി​​നോ കോ​​ടി​​ക​​ൾ​​ക്കോ വേ​​ണ്ടി അ​​തു വി​​ൽ​​ക്കി​​ല്ല- ജ​​റു​​സ​​ല​​മി​​നെ ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച ട്രം​​പി​​ന്‍റെ ന​​ട​​പ​​ടി​​യെ പ​​രാ​​മ​​ർ​​ശി​​ച്ച് അ​​ബ്ബാ​​സി​​ന്‍റെ വ​​ക്താ​​വ് റു​​ഡെ​​യ്ന വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യോ​​ടു പ​​റ​​ഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...