പാനമയിലെ അമേരിക്കൻ അംബാസഡർ രാജിവച്ചു
Saturday, January 13, 2018 3:40 AM IST
വാഷിംഗ്​ടൺ: പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവച്ചു. പ്രസിഡന്‍റ് ഡോണൾഡ്​ ട്രംപിന്​ കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു​ ചൂണ്ടിക്കാട്ടിയാണ് രാജി. വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്​ഥൻ എന്ന നിലയിൽ, ​പ്രസിഡന്‍റിനെയും അദ്ദേഹത്തി​​​ന്‍റെ ഭരണകൂടത്തെയും വിശ്വസ്​തതയോടെ സേവിക്കുമെന്ന്​ താൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ, പ്രസിഡന്‍റിന്‍റെ പല നയങ്ങളോടും യോജിക്കാൻ സാധിക്കുന്നില്ലെന്നും ഫീലി പറഞ്ഞു. ഈ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.

സംഭവം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്​ഹൗസും സ്​ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ്​ രാജിയെന്നാണ്​ വൈറ്റ്​ ഹൗസ്​ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.