ക​ത്തി​ത്തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക കു​ത്തി​ത്തി​രി​ഞ്ഞ് പു​റ​ത്തേ​ക്ക്
Saturday, January 13, 2018 10:25 PM IST
സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും മു​ത​ലാ​ക്കാ​നാ​വാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ച്ച​യി​ലേ​ക്ക്. ഓ​പ്പ​ണ​ർ എ​യ്ഡ​ൻ മാ​ർ​ക്ര​മി​ന്‍റെ​യും (94) ഹാ​ഷിം അം​ല​യു​ടേ​യും (82) അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​റു വി​ക്ക​റ്റി​ന് 269 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

തു​ട​ക്ക​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കൈ​യ​യ​ച്ചു സ​ഹാ​യി​ച്ച ഇ​ന്ത്യ​യെ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ശ്വി​നാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. മി​ക​ച്ച സ്കോ​റി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ശ്വി​ന്‍റെ കു​ത്തി​ത്തി​രി​ഞ്ഞ പ​ന്തു​ക​ൾ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ഓ​പ്പ​ണ​ർ​മാ​രാ​യ ഡീ​ൻ എ​ൽ​ഗാ​റും (31) മാ​ർ​ക്ര​മും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 85 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ​ഗാ​റി​നെ അ​ശ്വി​ൻ പു​റ​ത്താ​ക്കി​യ ശേ​ഷം അം​ല​യു​ടെ ഊ​ഴ​മാ​യി​രു​ന്നു.

അം​ല​യും മാ​ർ​ക്ര​മും അ​നാ​യാ​സം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം ചെ​യ്തു. സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന മാ​ർ​ക്ര​മി​നെ പു​റ​ത്താ​ക്കി അ​ശ്വി​ൻ വീ​ണ്ടും ഇ​ന്ത്യ​ക്ക് ബ്രേ​ക്‌​ത്രു ന​ൽ​കി. പി​ന്നാ​ലെ​യെ​ത്തി​യ എ​ബി ഡി​വി​ല്ലേ​യ്ഴ്സി​ന്‍റെ ഇ​ന്നിം​ഗ്സി​നും വ​ലി​യ ആ​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ബി​യെ (20) ഇ​ഷാ​ന്ത് ശ​ർ​മ പു​റ​ത്താ​ക്കി.

ക്വി​ന്‍റ​ൻ ഡി ​കോ​ക്കി​നെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ അ​ശ്വി​ൻ പ​റ​ഞ്ഞു​വി​ട്ട​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി. ഫി​ലാ​ന്ദ​റും റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യ​തോ​ടെ ആ​തി​ഥേ​യ​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി.‌ ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ക്യാ​പ്റ്റ​ൻ ഡു​പ്ല​സി​യും (24) മ​ഹാ​രാ​ജു​മാ​ണ് (10) ക്രീ​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...