സൗദിയിൽ 2017ൽ തൊഴിൽ നഷ്​ടമായവർ അഞ്ചരലക്ഷം
Sunday, January 14, 2018 2:11 AM IST
ജിദ്ദ: വിദേശികളായ 5,58,716 പേർക്ക്​​ 2017ൽ സൗദിയിൽ തൊഴിൽ നഷ്​ടമായെന്ന് റിപ്പോർട്ട്. സോഷ്യൽ ഇൻഷുറൻസ്​ ജനറൽ ഓർഗനൈസേഷ​​ന്‍റെ പുതിയ റിപ്പോർട്ടിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ഇതേ കാലയളവിൽ തൊഴിൽ ​​രംഗത്തേക്ക്​ സ്വദേശികളായ 1,21,789 പേർ പ്രവേശിച്ചതായും റിപ്പോർട്ടിലുണ്ട്​.

2017ന്‍റെ തുടക്കത്തിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്​റ്റർ ചെയ്​ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്​. പിന്നീട്​ സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വർധിച്ചു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്​ത വിദേശികളുടെ എണ്ണം 85,18,206 ൽ നിന്ന്​ 79,59,490 ആയി കുറഞ്ഞു​.

ഇത് സംബന്ധിച്ച കൂടുതൽ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...