കൊച്ചിയിലെ കവർച്ച; ഒരാൾ കൂടി പിടിയിൽ
Sunday, January 14, 2018 8:00 AM IST
കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ ബന്ദികളാക്കി വൻ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. പ്രതികളെ സഹായിച്ച ഷെമീമിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അതിനിടെ ഡൽഹിയിൽ അറസ്റ്റിലായ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു. ഇവരെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

കൊച്ചി എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് കവർന്നത്. ഈ കൃത്യങ്ങളിൽ പ്രതികളെ സഹായിച്ചയാളെയാണ് പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. മുഖ്യപ്രതി നൂർഖാൻ എന്ന നസീർഖാന്‍റെ മരുമകനാണ് ഷെമീം. കവർച്ചയ്ക്ക് ശേഷം നൂർഖാന്‍റെ മൊബൈൽ ഫോൺ ഷെമീമിൻറെ പക്കലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...